കോഴിക്കോട്; പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട് വെളളിയാഴ്ചകളിലെ ജുമുഅ പ്രഭാഷണങ്ങളില്‍ വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതി പാടില്ലെന്ന പോലീസ് സര്‍ക്കുലര്‍ മുസ്ലീം സമുദായത്തോടുളള വെല്ലുവിളിയാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം.സംഘ്പരിവാര്‍ രാജ്യത്തുടനീളം പയറ്റിവരുന്ന ഇസ്ലാമോഫോബിയ ക്യാമ്പയിന്‍ കേരളത്തിലെ ആഭ്യന്തരവകുപ്പും ഏറ്റെടുത്തതിന്‍റെ നഗ്നമായ ഉദാഹരണമാണ് പളളി അധികൃതര്‍ക്കുളള പുതിയ സര്‍ക്കുലര്‍.
വിവാദ സര്‍ക്കുലറിന് പിറകിലെ ഗൂഢാലോചന പുറത്ത് വരേണ്ടതുണ്ട്..ആഭ്യന്തര വകുപ്പിന്‍റെ ചുമതല വഹിക്കുന്നുവെന്ന് പറയപ്പെടുന്ന മുഖ്യമന്ത്രി വിവാദസര്‍ക്കുലറിനെ കുറിച്ച് നിലപാട് വ്യക്തമാക്കണം.. സര്‍ക്കുലറുകള്‍ തയ്യാറാക്കുന്നത് പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നിന്നാണോ അതോ മാരാര്‍ജീ ഭവനില്‍ നിന്നാണോ എന്നതില്‍ വ്യക്തത വരുത്തേണ്ട ബാധ്യത മുഖ്യമന്ത്രിക്കുണ്ട്.”എ.കെ.ജി സെന്‍റര്‍ കേന്ദ്രീകരിച്ച് മുസ്ലീംകള്‍ക്കെതരായി ഒരു പ്രത്യേക സെല്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പി.എം.എ സലാം കുറ്റപ്പെടുത്തി.
Post a Comment