മുക്കം.കാരശ്ശേരി ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണം 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ്.സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് കട്ടിൽ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിപി സ്മിത ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ആമിന എടത്തിൽ അദ്ദ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സത്യൻ മുണ്ടയിൽ, ശാന്താദേവി , ജിജി ത സുരേഷ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ കുഞ്ഞാലി മമ്പാട്ട്, ജംഷിദ് ഒളകര. റുഖിയ റഹീം,സുനിത , അജിത്ത്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ടി സൈനുദ്ദീൻ എന്നിവർ സംബന്ധിച്ചു.
Post a Comment