തിരുവമ്പാടി : രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ യുടെ ഗുണ്ടാസംഘം തകർത്തതിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു.
രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർക്കലോട് കൂടെ ആർഎസ്എസ് അജണ്ടകൾ നടപ്പിലാക്കുന്ന ഇടതുപക്ഷത്തിന്റെ പ്രത്യക്ഷ മുഖമാണ് കേരളം കണ്ടതെന്നും ബിജെപി ക്ക് ഒപ്പമുണ്ടെന്ന് തെളിയിക്കുന്നതിനാണ് സിപി എം ഒത്താശയോടെ എസ്എഫ്ഐയുടെ ആക്രമം നടത്തിയതെന്നും യൂത്ത് ലീഗ് തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി അഭിപ്രായപ്പെട്ടു.
പ്രതിഷേധത്തിൽ യൂത്ത് ലീഗ് തിരുവമ്പാടി പഞ്ചായത്ത് സെക്രട്ടറി ജംഷീദ് കാളിയേടത്ത്, റഫീഖ് തെങ്ങുംചാലിൽ,അറഫി കാട്ടിപ്പരുത്തി,സുഹൈൽ ആശാരിക്കണ്ടി, ആഷിഖ് നരിക്കോട്ട്, നിഹാൽ കക്കേങ്ങൽ, ഹബീബ് ചെറുകയിൽ, ഫായിസ് മൂഴിക്കൽ,റംഷിദ് കാരാടൻ, മുബഷിർ, അനസ്, മുഹ്സിൻ, സഹദ് തുടങ്ങിയവർ നേതൃത്വം നൽകി..
Post a Comment