കല്‍പ്പറ്റ : പച്ചക്കറി വില്‍പ്പനയുടെ മറവില്‍ കഞ്ചാവ് വില്‍പ്പന നടത്തിവരുന്നയാള്‍ പിടിയില്‍. കല്‍പ്പറ്റ എമിലിയില്‍ വാടകയ്ക്ക് താമസിക്കുന്ന കണ്ണൂര്‍ തലശ്ശേരി ചിറക്കര ചമ്പാടാന്‍ വീട്ടില്‍ ജോസ് എന്ന മഹേഷിനെയാണ് കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.പി അനൂപും സംഘവും പിടികൂടിയത്.
ഇയാളുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 530 ഗ്രാം കഞ്ചാവും, 3000 രൂപയും പിടിച്ചെടുത്തു.
എന്‍.ഡി.പി.എസ് ആക്ട് പ്രകാരം പ്രതിയെ കല്‍പ്പറ്റ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി.
എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ രഘു എം.എ, സി.ഇ.ഒ എം.എ സുനില്‍കുമാര്‍, വൈശാഖ് വി.കെ, രഞ്ജിത്ത് സി.കെ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
➖️➖️➖️➖️➖️➖️➖️➖️
Post a Comment