കൂടരഞ്ഞി:പീടികപ്പാറ തേനരുവി പ്രദേശത്ത് കാട്ടാന ശല്യം മൂലം നേന്ത്രവാഴകള്‍ നശിച്ച ജോസ് പെരുവാച്ചിറയുടെ കൃഷിയിടത്തില്‍ കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ച് നാശനഷ്ടം വിലയിരുത്തി.
വാര്‍ഡ് മെമ്പര്‍ ബിന്ധു ജയന്‍, മെമ്പര്‍ സീന ബിജു കൃഷി ഓഫീസര്‍ മുഹമ്മദ് പി എം, കൃഷി അസ്സിസ്റ്റന്റ് മിഷേല്‍ ജോര്‍ജ്, കാര്‍ഷിക വികസന സമിതി അംഗം കെ എം അബ്ദുറഹ്മാന്‍, ഷിജൊ കടുവത്താഴത്ത് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
കാട്ടാന കൃഷി നശിപ്പിച്ച സാഹചര്യത്തില്‍ തിരുവമ്പാടി എം എല്‍ എ ശ്രീ ലിന്റോ ജോസഫ് മുഖേന കോഴിക്കോട്, മലപ്പുറം ഡി എഫ് ഒ മാരുമായി ബന്ധപ്പെടുകയും നാളെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുമെന്ന് അറിയിപ്പ് ലഭിച്ചതായി പ്രസിഡന്റ് ആദര്‍ശ് ജോസഫ് അറിയിച്ചു.
Post a Comment