മദ്യപിച്ചെത്തി ഉപദ്രവിച്ച ഭർത്താവിനെ ആട്ടുകല്ല് െകാണ്ട് തലയ്ക്കടിച്ചുെകാന്ന് ഭാര്യ. തമിഴ്നാട്ടിലെ ആവഡിയ്ക്കടുത്ത് മുത്തപ്പുഡുപ്പേട്ടിലാണ് സംഭവം. പ്രതി വിജയലക്ഷ്മിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുപ്പത്തേഴുകാരന്‍ കൃഷ്ണനാണ് കൊല്ലപ്പെട്ടത്.
ഇഷ്ടിക നിർമാണതൊഴിലാളിയായ കൃഷ്ണൻ മദ്യപിച്ച് വീട്ടിൽ പ്രശ്നമുണ്ടാക്കുന്നത് സ്ഥിരമാണ്. ഞായറാഴ്ച മദ്യപിച്ചെത്തിയ ഇയാൾ ഭാര്യയുമായി വഴക്കിട്ടു. സഹികെട്ട വിജയലക്ഷ്മി അടുക്കളയിൽ ഇരുന്ന ആട്ടുകല്ലെടുത്ത് ഭർത്താവിന് നേർക്ക് എറിയുകയായിരുന്നു. തലയ്ക്ക് ആട്ടുകല്ല് വീണതോടെ കൃഷ്ണൻ ബോധം കെട്ടുവീഴുകയായിരുന്നു.
കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ കൃഷ്ണനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി
Post a Comment