Jun 8, 2022

അൽഖ്വയ്ദ ഭീഷണി; രാജ്യത്ത് അതീവജാഗ്രത


പ്രവാചക നിന്ദവിവാദത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ചാവേർ ഭീകരക്രമണം നടത്തുമെന്ന അൽ ഖ്യയ്ദ ഭീഷണിയെ തുടർന്ന് രാജ്യത്ത് അതീവ ജാഗ്രത.

ഡൽഹി മുംബൈ ഗുജറാത്ത് ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ കനത്ത സുരക്ഷാസംവിധാനം ഒരുക്കും. ഭീഷണിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സുരക്ഷാക്രമീകരണങ്ങളും പരിശോധനയും വ്യാപകമാക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശിച്ചു.

ഡൽഹി, മുംബൈ, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ആക്രമണം നടത്തുമെന്നാണ് അൽഖ്വയ്ദയുടെ ഭീഷണി. അൽ ഖ്വയ്ദ ഇൻ സബ്‌കൊണ്ടിനെന്റ് എന്ന പേരിൽ പുറത്തു വിട്ട കത്തിലൂടെയാണ് ഭീഷണി.പ്രവാചകനെ അവഹേളിച്ചവരെ വധിക്കുമെന്ന് കത്തിൽ ഭീഷണിയുണ്ട്. സ്വന്തം ശരീരത്തിലും കുഞ്ഞുങ്ങളുടെ ശരീരത്തിലും സ്‌ഫോടക വസ്തുക്കൾ വച്ചു കെട്ടി ആക്രമണം നടത്തും എന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്. പരിതപിച്ചത് കൊണ്ടോ, അപലപിച്ചത് കൊണ്ടോ വിഷയം അവസാനിക്കില്ലെന്നും, എത്ര സുരക്ഷ ഒരുക്കിയാലും രക്ഷപ്പെടാൻ ആകില്ലെന്നും കത്തിൽ ഭീഷണിയുണ്ട്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only