ബാലുശ്ശേരിയിൽ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ജിഷ്ണുവിനെ മര്‍ദിക്കുന്നതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. ജിഷ്ണുവിനെ മര്‍ദിച്ച ശേഷം എസ്ഡിപിഐ പ്രവര്‍ത്തകര്‍ വെള്ളത്തില്‍ മുക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത് .
ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായ ജിഷ്ണുവിനെ 30തോളം പെരടങ്ങുന്ന സംഘം അതിക്രൂരമായാണ് മര്‍ദിച്ചത്. നേരത്തെ പുറത്ത് വന്ന ദൃശ്യങ്ങള്‍ക്ക് മുന്‍പ് ചിത്രീകരിച്ച ദൃശ്യമാണ് പുറത്തു വന്നിരിക്കുന്നത്.
വ്യാഴാഴ്ച രാത്രി ഒരു മണിയോടെയായിരുന്നു ഫ്‌ലക്‌സ് കീറിയെന്ന് ആരോപിച്ച് ആള്‍ക്കൂട്ട വിചാരണ നടത്തിയത്. ഇതിന് മുന്‍പായി തൊട്ടടുത്ത വയലില്‍ കൊണ്ടു പോയി വെള്ളത്തില്‍ മുക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പുറത്തു വന്ന ദൃശ്യത്തില്‍ സഫീര്‍ മൂരാട്ടുകണ്ടിയെന്ന എസ്ഡിപിഐയുടെ സജീവ പ്രവര്‍ത്തകനാണ് ജിഷ്ണുവിനെ മര്‍ദിക്കുന്നത്.
ഇയാളടക്കം ഒമ്പത് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഇപ്പോള്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ ജിഷ്ണുവിനെ ലോക്കിട്ട് പിടിച്ച് വെള്ളത്തില്‍ മുക്കുകയായിരുന്നു. പല തവണ വെള്ളത്തില്‍ മുക്കിയെന്ന് ജിഷ്ണു മൊഴി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് ജിഷ്ണുവിനെ റോഡിലെത്തിച്ച് വീണ്ടും മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തിയാണ് ജിഷ്ണുവിനെ ആശുപത്രിയിലേക്ക് മാറ്റിയത്.
Post a Comment