തിരുവമ്പാടി. ബഫർ സോൺ, ഇ എസ് എ പ്രഖ്യാപനങ്ങളിലൂടെ മലയോര ജനതയുടെ നിലനിൽപ് അപകടാവസ്ഥയിൽ ആക്കുന്നു കരിനിയമങ്ങൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇന്ന് തിരുവമ്പാടിയിൽ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലിയം പൊതുയോഗവും നടത്തും.
മലയോര ജനതയുടെ ജീവിതാവസ്ഥക്ക് നിയന്ത്രണങ്ങ ഏർപ്പെടുത്തി കുടിയിറക്കാനുള്ള നീക്കങ്ങളാണ് പിന്നാമ്പുറത്ത് നടക്കുന്നതെന്ന് ആരോപിച്ചാണ് സമരം. 4.30 ന് വില്ലേജ് ഓഫിസ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന റാലി ടൗൺ ചുറ്റി ബസ് സ്റ്റാൻഡിൽ സമാപിക്കും.
സമാപന യോഗത്തിൽ വിവിധ സംഘടന – സമുദായ നേതാക്കളായ ഫാ.തോമസ് നാഗ പറമ്പിൽ , ഡോ. ചാക്കോ കാളം പറമ്പിൽ,പി.എസ്.ശ്രീധരൻ, ലത്വീഫ് സഖാഫി, ജിജി ഇല്ലിക്കൽ ,ഫാ: സെബിൻ തൂമുള്ളിൽ എന്നിവർ പ്രസംഗിക്കും.
Post a Comment