Jun 25, 2022

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി വയനാട്ടിലെത്തും


കൽപ്പറ്റ :ഈ മാസം 30, 1, 2 തിയതികളിൽലാണ് രാഹുൽ ഗാന്ധി വയനാട്ടിലുണ്ടാവുക. കേന്ദ്ര സർക്കാരും സിപിഐഎമ്മും വേട്ടയാടുന്ന രാഹുൽ ഗാന്ധിക്ക് വൻ സ്വീകരണം ഒരുക്കുമെന്ന് ഡിസിസി അറിയിച്ചിട്ടുണ്ട്.


രാഹുൽ ഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫിസ് ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാണ്. കൽപ്പറ്റയിൽ ഇന്ന് യുഡിഎഫ് പ്രതിഷേധ പ്രകടനവും പൊതു സമ്മേളനവും നടത്തും. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പെടെ നേതാക്കൾ പങ്കെടുക്കും. സുരക്ഷയ്ക്കായി കൂടുതൽ പൊലീസിനെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.


ഇന്നലെ രാത്രി ഒൻപത് വരെ സംഘർഷങ്ങളുടെ കേന്ദ്രമായിരുന്നു കൽപ്പറ്റ. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു എസ്പി ഓഫീസ് ഉപരോധിച്ച യുഡിഎഫ് പ്രവർത്തകരുമായി എഡി ജിപി ചർച്ച നടത്തി. തുടർന്നാണ് യുഡിഎഫ് പ്രതിഷേധം അവസാനിപ്പിച്ചത്.

അതേസമയം അക്രമ സംഭവങ്ങളിൽ എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കം 19 പേർ അറസ്റ്റിലായി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only