Jul 23, 2022

100 വർഷം പഴക്കമുള്ള നടവഴി സോളാർ വേലി കെട്ടി തടഞ്ഞ സ്വകാര്യ വ്യക്തിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.


മുക്കം:
      കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് കൊളക്കാടൻ മലയിലാണ് 100 വർഷത്തിലധികം പഴക്കമുള്ള നടവഴി സ്വാകാര്യ വ്യക്തി സോളാർ കമ്പി വേലി ഇട്ട് തടഞ്ഞത്.
മുക്കം മുതലാളിമാരുടെ കൈവശമുണ്ടായിരുന്ന ഭൂമി 70 വർഷം മുമ്പാണ് സ്വാകാര്യവ്യക്തികൾക്ക് നൽകിയത് ഇതിൽ 6.5 ഏക്കർ വരുന്ന പറമ്പ് പിന്നീട് പലരും കൈമാറിയിരുന്നു. അപ്പോഴും നിലവിലുള്ള ചവിട്ട് വഴി നിലനിർത്തിയാണ് ഭൂമി വിറ്റിരുന്നത്. നാളിത് വരെ പ്രസ്തുത വഴിയ്ക്ക് യാതൊരു തടസ്സവും ഉണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞ പതിനെട്ടാം തിയ്യതിയാണ് ഒരു സ്വകാര്യ വ്യക്തി ഈ ഭൂമി സോളാർ വേലി ഇട്ട് നടവഴി തടഞ്ഞത്. ലീല ആക്കോട്ടു ചാലിൽ, ചന്ദ്രൻ എതിർപ്പാറമ്മൽ , എന്നിവരുടെ വീടുകളിലേക്കും ഇരുപതോളം വരുന്ന സ്വകാര്യ വ്യക്തികളുടെ ഭൂമിയിലേക്കും പോക്കാൻ ഈ നടവഴി മാത്രമാണ് ആശ്രയം മറ്റൊരു വഴിയും ഈ പ്രദേശത്ത് നിലവിൽ ഇല്ല. 80 വയസ് കഴിഞ്ഞ ലീല നിരവധി അസുഖങ്ങൾക്ക് ഉടമയാണ്. ഇവരെ ആശുപത്രിയിൽ കൊണ്ട് പോകുന്നതും. ഒന്നാം ക്ലാസിൽ ഉൾപെടെ പഠിക്കുന്ന പിഞ്ച് കുട്ടികൾ യാത്ര ചെയ്യുന്നതുമായ നടവഴിയാണ് ഇത്തരത്തിൽ മുനുഷ്യത്തരഹിതമായ നിലയിൽ വേലി കെട്ടി അടച്ചത്. എത്രയും പെട്ടന്ന് ഈ വഴി തുറന്ന് കൊടുക്കണമെന്ന് സ്ഥലം സന്ദർശിച്ച വാർഡ് മെമ്പർ കെ.ശിവദാസൻ , കെ.കെ നൗഷാദ്, കോൺഗ്രസ് നേതാക്കളായ അസൈൻ ഊരാളി, അനിൽകുമാർ , തുടങ്ങിയവരും നാട്ടുകാരും ഒന്നടക്കം ആവശ്യപെട്ടു. രൂപേഷ് കരിറ്റി പുറത്ത്, സനോജ് താവൂരേടത്ത്, ഗോപാലകൃഷണൻ തുടങ്ങിയവരും സംഘത്തിൽ ഉണ്ടായിരുന്നു. നാളെ സർവ്വകക്ഷി യോഗം ചേരാനും തീരുമാനിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only