മുക്കം: കുമാരനെല്ലൂർ, കാരമൂല വെസ്റ്റ് വാർഡ് മുസ്ലിം ലീഗ് കൺവെൻഷൻ തിരുവമ്പാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് യൂനുസ് പുത്തലത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഖത്തർ കെ എം സി സി ജനറൽ സെക്രട്ടറിയും, ഖത്തർ അൽ ഇഹ്‌സാൻ ടീം കൺവീനറുമായ അബ്ബാസ് മുക്കത്തിനെ ആദരിച്ചു. ചതുക്കൊടി മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. കാരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ കോയ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് ജനറൽ സെക്രട്ടറി എം പി കെ അബ്ദുൽ ബർ, ടി പി ജബ്ബാർ, കെ എം അഷ്‌റഫ് അലി, അലി വാഹിദ്, ടി പി സകീർ, അനീഷ് പള്ളിയാലി, യു കെ അംജത് ഖാൻ,നിസാമുദ്ധീൻ ടി പി പ്രസംഗിച്ചു. അസീസ് ഒളകര സ്വാഗതവും, പി പി ശംസുദ്ധീൻ നന്ദിയും പറഞ്ഞു
Post a Comment