Jul 3, 2022

പാലക്കാട് 13 വയസുകാരി പ്രസവിച്ച സംഭവം; സഹോദരന്‍ അറസ്റ്റില്‍


പാലക്കാട്: മണ്ണാർക്കാട് 13 വയസുകാരി പ്രസവിച്ച സംഭവത്തിൽ സഹോദരൻ അറസ്റ്റിൽ. 16 വയസുള്ള പ്രതിയെ ജുവനൈൽ ഹോമിൽ പ്രവേശിപ്പിച്ചു. പ്രതിയെ പിടികൂടാത്ത വാർത്ത കഴിഞ്ഞ ദിവസം മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു.

2മാസം മുൻപാണ് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പെൺകുട്ടി പ്രസവിക്കുന്നത്. വീട്ടിലേക്ക് ആക്രിക്കച്ചവടത്തിന് വന്നയാൾ തന്നെ പീഡിപ്പിച്ചു എന്നാണ് അന്ന് മൊഴിയെടുക്കാൻ വന്ന പൊലീസിനോട് പെൺകുട്ടി പറഞ്ഞത്. എന്നാൽ വിശദമായ അന്വേഷണത്തിനൊടുവിൽ സഹോദരനാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം മണ്ണാർക്കാട് മേഖലയിൽ പോക്‌സോ കേസുകളുടെ എണ്ണം കൂടുന്നു എന്ന വാർത്തയിൽ ഇക്കാര്യം ഉയർത്തിയതിനെ തുടർന്നാണ് നടപടി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only