Jul 24, 2022

കോഴിക്കോട് മെഡിക്കല്‍ കോളേജിൽ വ്യാജ ഡോക്ടറായി വിലസിയ മുക്കം സ്വദേശി പിടിയിൽ


കോഴിക്കോട്: ഡോക്ടര്‍ ചമഞ്ഞ് ഗവ. മെഡിക്കല്‍ കോളേജിൽ വിലസിയ യുവാവ് പിടിയിൽ. മുക്കം ചേന്നമംഗലൂർ സ്വദേശിയാണ്. വാർഡുകളിലും ഒ.പി.കളിലും സ്റ്റെതസ്കോപ്പും വെള്ളക്കോട്ടും ധരിച്ച് ഇടയ്ക്ക് ആശുപത്രിയിലെത്താറുള്ള പ്രതി ശരിരായ ഡോക്ടറല്ല, വ്യാജനാണെന്ന് നേരത്തേ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാർക്ക് വിവരം ലഭിച്ചിരുന്നു. തുടർന്ന് അനൂപിനായി നിരീക്ഷണം ശക്തമാക്കിയിരുന്നു.

സുരക്ഷജീവനക്കാരായ കെ സജിൻ, ഇ ഷാജി എന്നിവർ വാർഡുകളിൽ നിരീക്ഷണം നടത്തവേ 36-ാം വാര്‍ഡിനടുത്ത് നിന്നാണ് അനൂപിനെ പിടികൂടിയത്. ഡ്യൂട്ടി മെഡിക്കൽ ഓഫീസർ മെഡിക്കൽ കോളേജ് പോലീസിന് പരാതി നൽകിയതിനെത്തുടർന്ന് പോലീസ് ആശുപത്രിയിലെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു.

പ്രതിയെ കണ്ടാൽ പിടികൂടണമെന്ന് സർജന്റ് പി. സാഹിർ നേരത്തേ സെക്യൂരിറ്റി ജീവനക്കാർക്ക് നിർദേശം നൽകിയിരുന്നു. ശനിയാഴ്ച രാത്രി അനൂപ് വീണ്ടും വാർഡ് 36-ന് അടുത്തെത്തിയത്. പിടികൂടിയപ്പോൾ ആദ്യം ഡോക്ടറാണെന്ന് പറഞ്ഞെങ്കിലും പരിശോധിച്ചപ്പോൾ തിരിച്ചറിയൽ കാർഡ് ഇല്ലെന്ന് കണ്ടെത്തി. തുടർന്ന് വാർഡിലെ ഡോക്ടറുടെ അടുത്തുകൊണ്ടുപോയി ഉറപ്പുവരുത്തുകയും ചെയ്തു.

രണ്ടാഴ്ചയായി ഇയാൾ ആശുപത്രിയിൽ ഡോക്ടര്‍ ചമഞ്ഞ് നടക്കുകയായിരുന്നു. നേരത്തെ 108 ആംബുലൻസിൽ ജോലി ചെയ്തതിന്‍റെ പരിചയം വെച്ചായിരുന്നു ഡോക്ടറായി ആശുപത്രിയിലെത്തിയത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only