Jul 24, 2022

അങ്കണവാടി അധ്യാപികയെ മരിച്ച നിലയില്‍


അങ്കണവാടി അധ്യാപികയെ കഴുത്തറത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട കുറ്റപ്പുഴ സ്വദേശി മഹിളാ മണി (60) യെയാണ് ഇന്ന് രാവിലെ അടുക്കളയില്‍ കഴുത്തറത്ത നിലയില്‍ കണ്ടെത്തിയത്.തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ഭര്‍ത്താവ് ശശിക്ക് കാപ്പി ഉണ്ടാക്കാനായി രാവിലെ ആറു മണിയോടെ അടുക്കളയിലേക്ക് പോയ മഹിളാ മണിയെ ഏറെ നേരമായും കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവ് തിരഞ്ഞപ്പോഴാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ കണ്ടത്. തൊട്ടടുത്തുള്ള ബന്ധുവീട്ടിലെത്തി വിവരം പറഞ്ഞ് മഹിളാ മണിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് തിരുവല്ല പൊലീസ് പറഞ്ഞു. മൂന്നാഴ്ച മുമ്പ് കോവിഡ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ മഹിളാ മണിക്ക് ചില മാനസിക പ്രശ്നങ്ങള്‍ അനുഭവപെട്ടിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only