കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡ്രൈവർമാരുടെ സന്നദ്ധ സംഘടനയായ കോഴിക്കോട് ഡ്രൈവേഴ്സ്
വാർഷിക ആഘോഷവും കുടുംബം സംഗമവും നടത്തി.
കൂടരഞ്ഞിയിൽ വെച്ച് നടന്ന പരിപാടിയിൽ സംഘടനാ സെക്രട്ടറി മൻസൂർ ചെലവൂർ സ്വാഗതം പറഞ്ഞു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.
സംഘടന പ്രസിഡന്റ് ഇബ്രാഹിം ബാദുഷ അധ്യക്ഷത വഹിച്ചു.
സാമൂഹ്യ പ്രവർത്തകൻ മാത്യൂ വാര്യായാനിയും മുഖ്യ അതിഥിയായി.
കോടഞ്ചേരിയുടെ പ്രിയപ്പെട്ട ഷാജി പാപ്പാൻ എന്ന ഷാജി വർഗ്ഗീസിനെ ചടങ്ങിൽ ആദരിച്ചു.
കൊടുവള്ളി എം വി ഐ അജിൽ കുമാർ കേരള പോലീസ് സൈബർ വിഭാഗം ഉദ്യോഗസ്ഥൻ രംഗീഷ് കടവത്ത് എന്നിവർ മോട്ടിവേഷൻ ക്ലാസ്സ് എടുത്തു.
വാർഡ് മെമ്പർ ബി. എസ് രവി.
സംഘടന രക്ഷാധികാരി നിസാം കൂമ്പാറ,ട്രഷറർ രമനീഷ് (കുട്ടൻ കോരങ്ങാട്) വൈസ് പ്രസിഡണ്ട് പ്രമോദ് കുറ്റ്യാടി. ജില്ലാ കമ്മിറ്റി അംഗങ്ങളായ അനീഷ് മലയമ്മ,ഗംഗാധരൻ കൂടരഞ്ഞി.
അനീഷ് പേരാമ്പ്ര. ഷാജി മൊടക്കല്ലൂർ. ഹരീഷ് മലപ്പറമ്പ് എന്നിവർ സംസാരിച്ചു
Post a Comment