കാരശ്ശേരി:- കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ മേളയോടനുബന്ധിച്ച് കാരശ്ശേരി പഞ്ചായത്തിൽ ജീവിത ശൈലീ രോഗങ്ങളെ കുറിച്ച് ക്ലാസ് സംഘടിപ്പിച്ചു. കാരശ്ശേരി ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ആമിന എടത്തിൽ ഉത്ഘാടനം ചെയ്തു. ശാന്ത ദേവി മൂത്തേടത്ത് അധ്യക്ഷത വഹിച്ചു സ്ഥിരം സമിതി അധ്യക്ഷൻമാരായ ജിജിത സുരേഷ് , സത്യൻ മുണ്ടയിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജാഷിദ് ഒളകര, അഷ്റഫ് തച്ചാറംമ്പത്ത് , കുഞ്ഞാലി മമ്പാട്ട് അജിത്ത് Ep ,ഡോക്ടർ ഉണ്ണികൃഷ്ണൻ, ഡോക്ടർ മാത്യു ആഡ്രൂസ്, എച്ച് ഐമാരായ അരവിന്ദൻ, ചന്ദ്രൻ ,സുധ, ആശാ വർക്കർ മാർ , അംഗനവാടി ടീച്ചേഴ്സ്, കുടുംബശ്രീ പ്രവർത്തകർ. സന്നദ്ധ പ്രവർത്തകർ ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു. ജീവിതശൈലീ രോഗങ്ങളെ കുറിച്ചും അതിന്റെ പ്രതിവിധിയെ കുറിച്ച് ഡോക്ടർ പി സതീഷ് കുമാർ . ജനമിത്ര ഫെർട്ടി ലിറ്റി സെന്റർ ചെറുപ്പുളശ്ശേരി ക്ലാസ്സെടുത്തു.
Post a Comment