തികച്ചും ജനാധിപത്യ രീതിയിൽ നടത്തിയ സ്കൂൾ പാർലമെന്റ് ഇലക്ഷനിൽ വളരെ ആവേശത്തോടു കൂടിയാണ് വിദ്യാർഥികൾ പങ്കാളികളായത്. സ്കൂൾ ലീഡർ,ഡെപ്യൂട്ടി ലീഡർ, ബാലസമാജം സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്ക് ആയിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. സ്കൂളിലെ 3,4 ക്ലാസിലെ വിദ്യാർത്ഥികളാണ് സ്കൂൾ ലീഡർ പ്രസ്ഥാനത്തേക്ക് മത്സരിച്ചത്.ആകെ ആറ് സ്ഥാനാർത്ഥികളാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. 68 ശതമാനം പോളി രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ 75 വോട്ടുകൾ നേടി ഫാത്തിമ റഷ സ്കൂൾ ലീഡർ സ്ഥാനത്തേക്കും, 45 വോട്ടുകൾ നേടിയ മുഹമ്മദ് റിസ്‌വാൻ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തേക്കും 23 വോട്ടുകൾ നേടിയ മുഹമ്മദ് ദിൽഷാദ് ബാലസമാജം സെക്രട്ടറി സ്ഥാനത്തേക്കും തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പ് പൂർണമായി നിയന്ത്രിച്ചത് വിദ്യാർത്ഥികൾ തന്നെയായിരുന്നു പോലീസ് ഉദ്യോഗസ്ഥർ, പ്രി സൈഡിങ് ഓഫീസർ,ഫസ്റ്റ് പോളിംഗ് ഓഫീസർ, സെക്കൻഡ് പോളിംഗ് ഓഫീസർ, തേർഡ് പോലീസ് പോളിംഗ് ഓഫീസർ എന്നിവരെല്ലാം വിദ്യാർത്ഥികൾ തന്നെയായിരുന്നു. വ്യത്യസ്ത സ്ഥാനത്തേക്കുള്ള നോമിനേഷൻ, പ്രചരണം,തെരഞ്ഞെടുപ്പ് വിജയ ആഹ്ലാദം, എന്നിവയെല്ലാം വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി..
തിരെഞ്ഞെടുപ്പ് ന് അധ്യാപകരായ ഷൈലജ,
ശോഭ,ഷഹാന,ഹിഷാം,ജിന,ചിത്ര,ഫൗസിയ എന്നിവർ നേതൃത്വം നൽകി...
Post a Comment