കോഴിക്കോട്: സംസ്ഥാനത്ത് മങ്കിപോക്സ് റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലും ആരോഗ്യ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. വി. ഉമ്മർ ഫാറൂഖ് അറിയിച്ചു.
എല്ലാവരും താഴെ പറയുന്ന മുൻകരുതലുകൾ നിർബന്ധമായും എടുക്കണം:വന്യമൃഗങ്ങളുമായും അവയുടെ മൃതശരീരവുമായും അടുത്ത ബന്ധം പുലർത്താതിരിക്കാൻ ശ്രദ്ധിക്കുക.ഇവയുടെ മാംസം, രക്തം, ശരീര സ്രവങ്ങൾ എന്നിവയുമായും അടുത്ത ബന്ധം പുലർത്തരുത്.നന്നായി വേവിച്ച മാംസാഹാരം മാത്രം കഴിക്കുക.രോഗം ബാധിച്ചവരുമായി ഇടപഴകുന്ന കുടുംബാംഗങ്ങൾ, ആരോഗ്യ പരിചരണ പ്രവർത്തകർ എന്നിവർ അണുബാധ തടയാൻ സഹായകമായ വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ നിർബന്ധമായും ഉപയോഗിക്കേണ്ടതാണ്
Post a Comment