കൂടരഞ്ഞി: സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും മറ്റ് ക്ലബ്ബുകളുടെയും ഉദ്ഘാടനം യുവ കവയത്രിയും അധ്യാപികയുമായ അഞ്ചു ഫ്രാൻസിസ് നിർവഹിച്ചു.
സ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ. ജോസ് ഞാവള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ അസിസ്റ്റൻറ് മാനേജർ ഫാ. സിബിൻ ചിലമ്പാട്ടശ്ശേരി മുഖ്യപ്രഭാഷണം നടത്തി.
സ്കൂൾ ഹെഡ്മാസ്റ്റർ സജി ജോൺ, അധ്യാപകരായ ടെനിമോൾ, ഷൈനി അഗസ്റ്റിൻ, വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ ലംസി ആൻറണി, വിദ്യാർത്ഥി പ്രതിനിധി ഫാത്തിമ മിർസ എന്നിവർപ്രസംഗിച്ചു.
Post a Comment