മുക്കം :പൊതുജനപങ്കാളിത്ത ത്തോടെ കാരശ്ശേരി ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റി വാങ്ങിയ വാഹനം മുരിങ്ങം പുറായിലെ വെങ്ങളത്ത് ദിയ ഫാത്തിമ ഫ്ലാഗ് ഓഫ് ചെയ്തു
.രോഗികളെ വീട്ടിലെത്തി പരിശോധിക്കുന്നതിനും ആശുപത്രിയിലെത്തിക്കുന്നതിനും ജീവകാരുണ്യ പ്രവർത്തനത്തിനുമാണ് വാഹനം ഉപയോഗിക്കുക.
നോർത്ത് കാരശ്ശേരിയിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി. പി. സ്മിത അധ്യക്ഷം വഹിച്ചു. വൈസ് പ്രസിഡന്റ് എടത്തിൽ ആമിന, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ സത്യൻ മുണ്ടയിൽ, ശാന്ത ദേവി മൂത്തേടത്ത്, ബ്ലോക്ക് മെമ്പർ എം. എ സൗദ ടീച്ചർ, പഞ്ചായത്ത് മെമ്പർമാരായ കുഞ്ഞാലി മമ്പാട്, സുനിത രാജൻ, കെ. ശിവദാസൻ, ആശ്വാസ് ചെയർമാൻ കെ. കെ. ആലി ഹസ്സൻ, കൺവീനർ നടുക്കണ്ടി അബൂബക്കർ, വൈസ് ചെയർമാൻ റീനാ പ്രകാശ്, ജോയിൻ കൺവീനർ എം. ടി സൈദ് ഫസൽ, എ. കെ. സാദിഖ്, ഗസീബ് ചാലൂളി, മുഹമ്മദ് കക്കാട്, ജി. അക്ബർ, എം. സി. മുഹമ്മദ്, ടി. എം. ജാഫർ, നിഷാദ് വീച്ചി,
എൽ. കെ. മുഹമ്മദ്, എം. പി. നസീർ, വി. പി. ഉമ്മർ,സിംലത്ത്,സുഹ്‌റ കരുവോട്ട്,അമീനാ ബാനു,കെ. കെ. സുഹ്‌റ എന്നിവർ പ്രസംഗിച്ചു.
Post a Comment