ചെറുവാടി : വെള്ളപ്പൊക്കത്തിൽ കൃഷി നാശം സംഭവിച്ച പ്രദേശങ്ങൾ അഖിലേന്ത്യാ കിസാൻ സഭ കൊടിയത്തൂർ മേഖലാ കമ്മറ്റി പ്രവർത്തകർ സന്ദർശിച്ചു. വാഴ, മരച്ചീനി പോലുള്ള കൃഷികൾ വ്യാപകമായി നശിച്ചതായി കർഷകരോടൊപ്പം കൃഷിയിടങ്ങൾ ഓരോന്നായി വിലയിരുത്തിയ സംഘം കണ്ടെത്തി.
ഇന്ധന - രാസ വള വിലവർധന മൂലം നട്ടെല്ലൊടിഞ്ഞ കർഷകരുടെ പ്രതീക്ഷകൾക്ക് ഈ കൃഷി നാശം അവസാനത്തെ ആണിയടിയായി. ദുരിതമനുഭവിക്കുന്ന കർഷകർക്ക് അടിയന്തിര സാമ്പത്തിക സഹായവും സൗജന്യ റേഷനും അനുവദിക്കണമെന്ന് അഖിലേന്ത്യാ കിസാൻ സഭ കേന്ദ്ര - കേരള സർക്കാരുകളോട് അഭ്യർത്ഥിച്ചു. കൂടാതെ ഓരോ കർഷകന്റെയും നഷ്ടം കണക്കാക്കി അർഹമായ നഷ്ടപരിഹാരം നൽകണമെന്നും ബന്ധപ്പെട്ടവർക്ക് നൽകിയ നിവേദനത്തിൽ കിസാൻ സഭ കൊടിയത്തൂർ മേഖലാ കമ്മറ്റി ആവശ്യപ്പെട്ടു.
അമ്പതോളം കർഷകരുടെ പതിനഞ്ച് ഹെക്ടർ സ്ഥലത്തെ നാൽപതിനായിരത്തിലധികം വാഴകൾ നശിച്ചതായി സംഘം കണ്ടെത്തി. സി പി ഐ ചെറുവാടി ബ്രാഞ്ചിനെ പ്രതിനിധീകരിച്ച് സത്താർ കൊളക്കാടൻ, കിസാൻ സഭക്ക് വേണ്ടി അസീസ് കുന്നത്ത്(കിസാൻ സഭ മണ്ഡലം സെക്രട്ടറി) ഷക്കീബ് കൊളക്കാടൻ(കൊടിയത്തൂർ മേഖല പ്രസിഡണ്ട്)നൗഷാദ് കൊടിയത്തൂർ (മേഖലാ സെക്രട്ടറി), . വാഹിദ്. കെ, എം. കെ. ഉണ്ണിക്കോയ, രവീന്ദ്രൻ കൈതക്കൽ, ഷാഹുൽ ഹമീദ് ടി പി എന്നിവർ നേതൃത്വം നൽകി. കർഷക പ്രതിനിധികളായി ഉസ്സൻ കുട്ടി തെക്കേ തൊടിക, ഗോശാലപറമ്പൻ ബീരാൻ കുട്ടി, എ. പി. അലി എന്നിവർ പങ്കെടുത്തു.
Post a Comment