ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്ലസ് ടു വിദ്യാർത്ഥിയെ ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. തൃത്താല മണ്ഡലത്തിലെ സ്കൂളിലെ വിദ്യാർത്ഥിയെയാണ് എടപ്പാളിലെ പ്ലസ് ടു വിദ്യാർത്ഥി ഗർഭിണിയാക്കിയത്.
ആളില്ലാത്ത ദിവസങ്ങളിൽ പെൺകുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. നിരവധി തവണ പീഡനം നടന്നതായി സൂചനയുണ്ട്. സ്വകാര്യ ആശുപത്രിയിൽ നിന്നാണ് പൊലീസിന് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുന്നത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്ലസ് ടു വിദ്യാർത്ഥി പിടിയിലാവുന്നത്.
Post a Comment