മുക്കം:കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ ഉത്തരവ് പ്രകാരം രാജ്യത്ത് ഉടനീളം ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിർമ്മിത വസ്തുക്കൾ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് മുക്കം നഗരസഭാ തല പ്ലാസ്റ്റിക് നിരോധന പ്രഖ്യാപനം നടത്തി. നഗരസഭാ കൗൺസിൽ ഹാളിൽ ചെയർമാൻ പി, ടി. ബാബു പ്രഖ്യാപനം നിർവഹിച്ചു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പ്രജിത പ്രദീപ് അധ്യക്ഷത വഹിച്ചു. തുടർന്ന് ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ ലാജുവന്തി പ്ലാസ്റ്റിക് നിരോധനത്തിൻ്റെ പ്രാധാന്യവും പ്രവർത്തനങ്ങളെ സംബന്ധിച്ച് സംസാരിച്ചു. ഡെപ്യൂട്ടി നഗരസഭ ചെയർപേഴ്സൺ അഡ്വ.കെ.പി. ചാന്ദ്നി , വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സത്യനാരായണൻ മാസ്റ്റർ, ഡിവിഷൻ കൗൺസിലർമാരായ ഫാത്തിമ കൊടപ്പന, സാറ കൂടാരം, വളപ്പിൽ ശിവൻ, കല്യാണിക്കുട്ടി, അശ്വതി സനൂജ്, ജോഷില, വസന്തകുമാരി, അനിതകുമാരി, ബിന്ദു, വസന്തകുമാരി, ബിജുന മോഹൻ, വിശ്വനാഥൻ, നൗഫൽ എന്നിവർ സംസാരിച്ചു'. നഗരസഭാ ഉദ്യോഗസ്ഥർ പങ്കെടുത്തു. സഗരസഭ ഹെൽത്ത് ഇൻസ്പക്ടർ ടി.അജിത് സ്വാഗതവും നഗരസഭാ സെക്രട്ടറി പ്രസൂനൻ നന്ദിയും പറഞ്ഞു.
Post a Comment