കൊച്ചിയിൽ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻറെ ആക്രമശ്രമം. കരിങ്കൊടി കാണിക്കാനെന്ന വ്യാജേന മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടി, തടഞ്ഞു നിർത്തിയ ശേഷം ചില്ലിൽ ഇടിക്കുകയായിരുന്നു.കാക്കനാട് വെച്ച് ഇന്ന് ഉച്ചയോടെയായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകൻ്റെ അതിക്രമം. മുഖ്യമന്ത്രി ഇരുന്ന ഭാഗത്തെ ചില്ലിൽ തുടർച്ചയായി ശക്തിയായി ഇടിച്ച പ്രവർത്തകനെ പൊലീസ് എത്തി ബലമായി പിടിച്ചു മാറ്റുകയായിരുന്നു.
അതേസമയം, കാക്കനാട് വെച്ച് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെയുണ്ടായ അക്രമം അപലപനീയമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോൺഗ്രസ് ചില വ്യക്തികളെ ഉപയോഗിച്ച് അക്രമപ്രവര്‍ത്തനം നടത്തുകയാണ്. മുഖ്യമന്ത്രി എവിടെ സഞ്ചരിച്ചാലും ആക്രമിക്കാന്‍ ശ്രമിക്കുക എന്നത് കോണ്‍ഗ്രസ് ഒരു അജണ്ടയാക്കി മാറ്റിയിരിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരായ ഈ കയ്യേറ്റശ്രമത്തിനെതിരെ പ്രതിഷേധമുയരണമെന്ന് കോടിയേരി പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു
Post a Comment