കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും , ഗുണഭോക്താക്കളുടെയും സഹകരണത്തോടെ കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന ജല ജീവന്‍ മിഷൻ പദ്ധതിയുടെ ഭാഗമായി കാരശ്ശേരി ഗ്രാമപഞ്ചായത്തും സഹായ സംഘടനയായ മിറർ സെൻറർ ഫോർ സോഷ്യൽ ചെയ്ഞ്ച് വയനാടും സംയുക്തമായി തൊഴിലുറപ്പ് മേറ്റുമാർ , കുടുംബശ്രീ പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി ജല ഗുണനിലവാര പരിശോധന പരിശീലന പരിപാടി സംഘടിപ്പിച്ചു.
ജലഗുണനിലവാരത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയും, പരമാവധി ആളുകളെ ജല ജീവന്‍ മിഷൻ പദ്ധതിയുടെ ഭാഗമാക്കുക, പഞ്ചായത്ത് പരിധിയിലെ ഏതെങ്കിലും പ്രദേശങ്ങളിൽ ജല ഗുണനിലവാര പ്രശ്നം നേരിട്ടാൽ പരിശീലനം ലഭിച്ച ആളുകളുടെ സഹായത്തോടെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പോലുള്ള വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി ഫീൽഡ് ടെസ്റ്റിംഗ് ഉപയോഗിച്ച് ജലത്തിൻറെ ഗുണനിലവാരം പരിശോധിക്കുക എന്നി ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്
ഫീൽഡ് ടെസ്റ്റിംഗ് കിറ്റ് ഉപയോഗിച്ച് ജലത്തിൻറെ 12 ടെസ്റ്റുകളാണ് ചെയ്യാൻ വേണ്ടി സാധിക്കുക
1.വെള്ളത്തിൻറെ കലക്ക്
2.പി എച്ച് മൂല്യം
3.ഹാർഡ്നസ് അഥവാ വെള്ളത്തിന്റെ കട്ടി
4.ക്ലോറൈഡ്
5.ഫ്രീക്ലോറിൻ
6.ഇരുമ്പ്
7.നൈട്രേറ്റ്
8. ഫ്ലൂറൈഡ്
9.ആൽക്കലൈനിറ്റി
10.അമോണിയ
11.ഫോസ്ഫേറ്റ്
12.കോളിഫോം ബാക്ടീരിയ
പ്രസ്തുത പരിപാടി കാരശ്ശേരി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശാന്താ ദേവി മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു.
വാർഡ് അംഗം കുഞ്ഞാലി മമ്പാട്ട് അധ്യക്ഷനായി.ജല ജീവൻ മിഷൻ ടീം ലീഡർ നിതിൻ കെ .കെ,
അംജദ്. എം എന്നിവർ സംസാരിച്ചു.
കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർമാരായ യു.സി നീതു ,എം. എസ് ഗീതാഞ്ജലി,എന്നിവർ ജലഗുണ നിലവാര പരിശോധന പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.
Post a Comment