ഒഴുക്കിൽപെട്ട് കാണാതായ മലയമ്മ പാറമ്മൽ പൂലോത്ത് ഹുസ്നി മുബാറക്കിൻ്റെത് (17) തന്നെയെന്ന് സ്ഥിരികരിച്ചു.
രണ്ടാഴ്ച മുമ്പാണ് ഹുസ്നി മുബാറക്കിനേ
ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത്
ഒഴുക്കിൽപെട്ട് കാണാതായത്
17 ദിവസം തുടർച്ചയായി നടന്ന തിരച്ചിലിനൊടുവിൽ ഒഴുക്കിൽപെട്ട സ്ഥലത്തു നിന്ന് ഏഴു കിലോമീറ്റർ മാറി അത്തിപ്പാറ കാപ്പിച്ചുവട് ഭാഗത്തു നിന്നുമാണ് ശരീരഭാഗങ്ങളും വസ്ത്രവും ലഭിച്ചത്.
വസ്ത്രം ഹുസ്നി മുബാറക്കിന്റേത് തന്നെയാണെന്ന് ബന്ധുക്കൾ നേരത്തേ സ്ഥിരീകരിച്ചിരുന്നു.
ഹുസ്നി മുബാറകിന്റെ മയ്യിത്ത് നിസ്കാരം ഇന്ന് വൈകീട്ട് 6:30 ന് ശേഷം ഈസ്റ്റ് മലയമ്മ ജുമാ മസ്ജിദിൽ വെച്ച് നടക്കും
Post a Comment