മുക്കം: ഭാരതത്തിന്റെ എഴുപത്തിയഞ്ചാം സ്വതന്ത്ര ദിനാചരണത്തിന്റെ ഭാഗമായി ഡ്രൈവർമാരുടെ കൂട്ടായ്മ ആഘോഷം സംഘടിപ്പിച്ചു.
മുക്കത്ത് വെച്ചു നടന്ന ചടങ്ങിൽ കോഴിക്കോട് ഡ്രൈവേഴ്സ് മുഖ്യ രക്ഷാധികാരി നിസാം കൂമ്പാറ ദേശീയ പതാക ഉയർത്തി സ്വതന്ത്ര ദിന സന്ദേശം നൽകി,അനീഷ് ചക്രവർത്തി അധ്യക്ഷത വഹിച്ചു.
മോയിൻ കറുത്ത പറമ്പ് സ്വാഗതവും, ശാക്കിർ നെല്ലിക്കാപറമ്പ് ആശംസയും,ഏരിയ കൺവീനർ ഗംഗാധരൻ കൂടരഞ്ഞി നന്ദിയും പറഞ്ഞു. ചടങ്ങിൽ ചോല വേലായുധൻ കൂടരഞ്ഞി, രജീഷ് മുരിങ്ങം പുറായി,മുജീബ് മുക്കം, ഷിബീഷ് കൂടരഞ്ഞി, ശ്രീലേഷ് മുക്കം, നാസർ കൂടരഞ്ഞി, എന്നിവർ സാന്നിധ്യം അറിയിച്ചു.
രാജ്യത്തിൻറെ ഐക്യവും അഖണ്ഡതയും സ്നേഹവും സമാധാനവും സഹായവും കാത്തുസൂക്ഷിക്കാൻ കോഴിക്കോട് ഡ്രൈവേഴ്സിനു കഴിയട്ടെ എന്ന് ആശംസിച്ചു.
Post a Comment