Aug 29, 2022

തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് അദാലത്ത് ജനകീയമായി ജില്ലാ ലീഗൽ സെർവ്വീസ് അതോററ്റിയും - ജില്ലാ ബാർ അസോസിയേഷനും നേതൃത്വം നൽകി


തിരുവമ്പാടി : തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ജില്ലാ ലീഗൽ സെർവീസ് അതോററ്റിയുമായി ചേർന്ന് ഗ്രാമ പഞ്ചായത്ത് പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു. ഇന്നലെ രാവിലെ 10 മണി മുതൽ ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന അദാലത്ത് ജനകീയ പരാതി പരിഹാരത്തിനുള്ള വേദിയായിമാറി.

ഗ്രാമ പഞ്ചായത്ത് ഭരണ സമിതി 2022 ഫെബ്രുവരി 22,23 നിയ്യതികളിൽ നടത്തിയ ഗ്രാമ ചലന യാത്രയിൽ നിന്നും ഗ്രാമ പഞ്ചായത്തിൽ നേരിട്ടു സ്വീകരിച്ച പരാതികളും ഉൾപ്പെടെ 143 പരാതികളാണ് അദാലത്തിൽ തീർപ്പു കൽപ്പിക്കുന്നതിനായി പരിഗണനക്ക് വന്നത്. 

ഗ്രാമ പഞ്ചായത്തിന്റെ കോൺഫറൻസ് ഹാളിൽ മനോരഹരമായി കോടതി മുറി ഒരുക്കിയാണ് ഗ്രാമ പഞ്ചായത്ത് അദാലത്തിനായി സംവിധാനമൊരുക്കിയത്.ജില്ലാ സബ് ജഡ്ജി ബഹു.എം.പി ഷൈജൽ അദാലത്തിന് നേതൃത്വം നൽകി. ജില്ലാ ബാർ അസോസിയേഷൻ പ്രസിഡന്റ് എം എസ് സജി, അഭിഭാഷകർ , പാര ലീഗൽ വളണ്ടിയർ സുധാകരൻ എം തുടങ്ങി 40 പേർ അടങ്ങുന്ന സംഘമാണ് അദാലത്തിനായി എത്തിയത്. ആറ് കൗണ്ടറുകളാണ് പരാതികൾ കേൾക്കാനായി ഒരുക്കിയത്.

അദാലത്തിൽ പരിഗണനക്ക് വന്ന 143 പരാതികളിൽ 87 പരാതികളിൽ തീർപ്പുകൽപ്പിക്കാനായത് ഗ്രാമ പഞ്ചായത്ത് വലിയ നേട്ടമായാണ് കാണുന്നത്. രാവിലെ 10 ന് ആരംഭിച്ച അദാലത്ത് വൈകുന്നേരം 5 മണിക്ക് സമാപിച്ചു.

 ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാന്റെയും , സെക്രട്ടറി ബിബിൻ ജോസഫിന്റെയും നേതൃത്വത്തിലുള്ള ഭരണ സമിതി അംഗങ്ങളും ജീവനക്കാരും കുറ്റമറ്റ സംവിധാനമാണ് അദാലത്തിനായി ഒരുക്കിയത്. അദാലത്തിൽ പങ്കെടുക്കാനെത്തിയ കക്ഷികൾകളും, എതിർ കക്ഷികൾകളും പരാതികൾ തീർപ്പാക്കി സൗഹൃദ പങ്കുവെച്ച് മടങ്ങുന്ന കാഴ്ച്ചകൾ ആനന്തകരമായി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only