ലക്‌നൗ: തുടർച്ചയായി കരഞ്ഞ കുട്ടിയെ രണ്ടാനമ്മ എറിഞ്ഞു കൊന്നു. രണ്ടുവയസുകാരനായ അനുജന്റെ മൃതദേഹവുമായി അന്‍പത് മീറ്ററോളം കൈയില്‍ ചുമന്ന് പത്തുവയസുകാരന്‍. ഉത്തര്‍പ്രദേശിലെ ഭഗ്പത് ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്.
തുടര്‍ച്ചയായി കരയുന്നെന്ന പേരില്‍ രണ്ടുവയസുകാരനായ കല കുമാറിനെ രണ്ടാനമ്മ സീത ഡല്‍ഹി- സഹരന്‍പൂര്‍ ദേശീയ പാതയില്‍ വച്ച് കാറിനടിലിലേയ്ക്ക് എറിഞ്ഞുകൊല്ലുകയായിരുന്നെന്ന് പൊലീസ് പറയുന്നു. വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിന്നാലെ നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് യുവതിയെ അറസ്റ്റ് ചെയ്യുകയും കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.
പോസ്റ്റ‌്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിക്കുന്നതിനായി കല കുമാറിന്റെ പിതാവ് പ്രവീണ്‍ കുമാര്‍ ആശുപത്രി അധികൃതരോട് നിരന്തരം അഭ്യര്‍ത്ഥിച്ചെങ്കിലും അവര്‍ ചെവിക്കൊണ്ടില്ലെന്ന് ബന്ധുവായ രാംപാല്‍ പറയുന്നു. ഇതേത്തുടര്‍ന്നാണ് കുഞ്ഞിന്റെ മൃതദേഹം കൈയില്‍ ചുമന്ന് വീട്ടിലെത്തിക്കാന്‍ തീരുമാനിച്ചത്. കുറച്ചുദൂരം ചുമന്നപ്പോള്‍ ക്ഷീണിതനായതുകൊണ്ടാണ് പത്തുവയസുകാരനായ മകന്‍ സാഗര്‍ കുമാറിനെ ഏല്‍പ്പിച്ചതെന്ന് പ്രവീണ്‍ പറഞ്ഞു.
ഇവര്‍ നടന്നുപോകുന്ന ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്നും തുടര്‍ന്ന് ഉടന്‍തന്നെ മൃതദേഹം വീട്ടിലെത്തിക്കാന്‍ വാഹനം ഏര്‍പ്പാട് ചെയ്ത് കൊടുത്തെന്നും മുഖ്യ മെഡിക്കല്‍ ഓഫീസറായ ദിനേഷ് കുമാര്‍ പറഞ്ഞു. വാഹനം ആവശ്യപ്പെടുന്നവര്‍ക്ക് അത് ഏര്‍പ്പാടാക്കി നല്‍കാറുണ്ടെന്നും എന്നാലതിന് കുറച്ച് സമയം വേണ്ടിവരാറുണ്ടെന്നും ദിനേഷ് പറയുന്നു. വാഹനം ആവശ്യപ്പെടാതെ കുഞ്ഞിന്റെ പിതാവും ബന്ധുക്കളും മൃതദേഹവുമായി പോവുകയായിരുന്നെന്നും ദിനേഷ് പറയുന്നു.
Post a Comment