Aug 2, 2022

അങ്കണവാടി കുട്ടികള്‍ക്ക് ഇനിമുതല്‍ പാലും മുട്ടയും


മുക്കം :
വനിതാ ശിശുവികസനവകുപ്പ് നടപ്പിലാക്കുന്ന പോഷക ബാല്യം പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  വി.പി സ്മിത ചോണാട്  അംഗനവാടിയിൽ കുട്ടികൾക്ക് പാലും മുട്ടയും നൽകി ഉദ്ഘാടനം ചെയ്തു.
കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ 27 അംഗനവാടികളിൽ 325 കുട്ടികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

ആഴ്ച്ചയിൽ രണ്ട് ദിവസം മുട്ടയും, രണ്ട് ദിവസം പാലും നല്‍കുന്നത്. ഒരു കുട്ടിയ്ക്ക് ഒരു ദിവസം ഒരു ഗ്ലാസ് പാല്‍ വീതം ആഴ്ചയില്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും, ആഴ്ചയില്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ മുട്ടയും - നല്‍കുന്നതാണ്.
അംഗനവാടികളിൽ ആനന്ദകരമായ വിദ്യാഭ്യാസത്തേടൊപ്പം ആരോഗ്യകകരമായ ബാല്യം പ്രധാനം ചെയ്യുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
യോഗത്തിൽ ആമിന എടത്തിൽ അധ്യക്ഷത വഹിച്ചു ക്ഷേമകാര്യ സാറ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ, അനിതകുമാരി സി.ഡി. പി.ഒ, വിജില.ഒ കാരശ്ശേരി സൂപ്പർവൈസർ , മൊയ്ദീൻ കുട്ടി പുതിയ പുര,ജാഫർ ടി.എം, ഹബീബ് റഹ്മാൻ , ബീന ടീച്ചർ, ഗീത, മിനി പി.കെ  നളിനി,അനില പി.കെ എന്നിവർ സംസാരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only