Aug 2, 2022

ബേബി പെരുമാലിയുടെ സംസ്ക്കാരം നാളെ


ഇന്നലെ പുലർച്ചെ മുക്കം മണാശ്ശേരിക്ക് സമീപം ഉണ്ടായ വാഹന അപകടത്തിൽ മരിച്ച എ കെ സി സി ഗ്ലോബൽ സെക്രട്ടറിയും ഇൻഫാം ജനറൽ സെക്രട്ടറിയുമായിരുന്ന ബേബി പെരുമാലിൽ (64) സംസ്കാര ചടങ്ങുകൾ നാളെ നടക്കും.

മൃതദേഹം ഇന്ന് വൈകുന്നേരം 5 മണിയോടെ തിരുവമ്പാടിയുള്ള അദ്ദേഹത്തിൻ്റെ ഭവനത്തിൽ എത്തിച്ച് പൊതു ദർശനത്തിന് വയ്ക്കും.

നാളെ ഉച്ചയ്ക്ക് 1.30 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി തിരുഹൃദയ ദേവാലയ പാരിഷ് ഹാളിൽ എത്തിച്ച് 2.15 മുതൽ 3.15 വരെ പൊതു ദർശനത്തിനു വയ്ക്കും. തുടർന്ന് 3.30 ന്  ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കും.

താമരശ്ശേരി രൂപത പാസ്റ്ററൽ കൗൺസിൽ അംഗം, ഇടവക ട്രസ്റ്റി, ദീപിക തിരുവമ്പാടി ലേഖകൻ, ഇൻഫാം  സെക്രട്ടറി, പശ്ചിമഘട്ട ജനസംരക്ഷണ സമിതി സെക്രട്ടറി, സീനിയർ മിഷൻ ലീഗ് ഭാരവാഹി , നാടക നടൻ, സാമൂഹിക സാംസ്‌കാരിക പ്രവർത്തകൻ, വാഗ്മി എന്നീ നിലകളിൽ തിളങ്ങി നിന്ന ബേബി പെരുമാലിയിൽ മലയോര മേഖലയിൽ നടന്ന നിരവധി കർഷക പ്രക്ഷോഭങ്ങളുടെ മുൻ നിര സാന്നിധ്യമായിരുന്നു.

കൊച്ചിയിൽ നടന്ന ഇൻഫാം നേതൃ യോഗത്തിൽ പങ്കെടുത്ത ശേഷം കോഴിക്കോട് ട്രെയിൻ ഇറങ്ങി തിരുവമ്പാടിയിലേക്ക് സ്കൂട്ടറിൽ വരുമ്പോൾ കാർ ഇടിച്ചാണ് അപകടം. ഇടിച്ച ശേഷം നിറുത്താതെ പൊയ കാർ പോലിസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only