Aug 17, 2022

ചിങ്ങം ഒന്ന് കര്‍ഷക ദിനം കരിദിനമായി ആചരിച്ച് കേരള കര്‍ഷക അതിജീവന സംയുക്ത സമിതിയും ഇൻഫാമും താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി


കോടഞ്ചേരി..ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രിംകോടതി വിധിക്കെതിരെ സെപ്റ്റംബര്‍ ഒന്നിനു മുമ്പ് കോടതിയെ സമീപിക്കേണ്ട സംസ്ഥാന സര്‍ക്കാര്‍ ഫലപ്രദമായ ഒരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കേരള കര്‍ഷക അതിജീവന സംയുക്ത സമിതിയും അതിന്റെ ഭാഗമായ ഇന്‍ഫാമും ചേര്‍ന്ന് കര്‍ഷക ദിനമായ ചിങ്ങം ഒന്ന്  കരിദിനമായി ആചരിച്ചു.

 ഭരണാധികാരികളുടെ കര്‍ഷക അവഗണനക്കെതിരെയും വന്യമൃഗങ്ങള്‍  വ്യാപകമായി കൃഷി നശിപ്പിക്കുന്നതിനെതിരെ കര്‍ഷകരെ സഹായിക്കാന്‍ ഒരു നടപടിയും നാളിതുവരെയും സ്വീകരിക്കാത്തതിനെതിരെയും  കേരളം മുഴുവന്‍ നടക്കുന്ന കരിദിനാ ചരണത്തിന്റെ ഭാഗമായി  രാവിലെ 10ന് താമരശേരി താലൂക്ക് ഓഫീസിലേക്ക് പ്രകടനവും തുടര്‍ന്ന് ധര്‍ണയും നടന്നു. 

 താമരശേരി കത്തീഡ്രല്‍ പള്ളിയുടെ മുന്‍വശത്ത് നിന്ന് ആരംഭിച്ച മാർച്ച് താലൂക്ക് ഓഫീസ് ഗൈറ്റിന് മുൻവശം പോലീസ് തടഞ്ഞു.

താമരശേരി രൂപത  ചാന്‍സലര്‍ ഫാ. ബെന്നി മുണ്ടനാട്ട് സമരം ഉദ്ഘാടനം ചെയ്തു. ഇന്‍ഹാം ഡയറക്ടര്‍ ഫാ. ജോസ് പെണ്ണാപറമ്പില്‍, കത്തീഡ്രല്‍ പള്ളി വികാരി ഫാ. മാത്യു പുളിമൂട്ടില്‍ തിരുവമ്പാടി ഫോറാന വികാരി ഫാ. തോമസ് നാഗപറമ്പില്‍, കോടഞ്ചേരി ഫൊറാന വികാരി കുര്യാക്കോസ് ഐക്കൊളമ്പില്‍, പശ്ചിമഘട്ട സമിതി കണ്‍വീനര്‍ ഡോ. ചാക്കോ കാളംപറമ്പില്‍ തുടങ്ങിയവര്‍  നേതൃത്വം നൽകി

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only