Aug 17, 2022

തൊഴിലാളി സമരം എസ്റ്റേറ്റ് ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കും


തിരുവമ്പാടി എസ്റ്റേറ്റിലെ അനിശ്ചിതകാല സമരത്തിന് പിന്തുണ പ്രഖ്യപിപ്പിചു കൊണ്ട് വിവിധ രാഷ്ട്രീയ പാർട്ടികളുടെയും, യൂണിയനുകളുടെയും, ജനപ്രധിനിധികളുടെയും, വ്യപാരികളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ നടന്ന യോഗം തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് ബോസ് ജേക്കബ് ഉദ്ഘാടനം ചെയ്തു.


വി.കുഞ്ഞാലി ജനതാദൾ സംസ്ഥാന സെക്രട്ടറി, കെ.ടി ബിനു സിപിഎം തിരുവമ്പാടി ഏരിയാ കമ്മിറ്റി അംഗം, ജയപ്രകാശ് ബിജെപി മുക്കം മണ്ഡലം പ്രസിഡൻ്റ്, ഗുലാം ഹുസൈർ കൊളക്കാടൻ എൻസിപി, ടോമി ഇല്ലിമൂട്ടിൽ ഐ എൻ ടി യു സി തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡണ്ട്,യൂനുസ് മാസ്റ്റർ മുസ്ലീം ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ്, ഷാജികുമാർ സിപിഐ മണ്ഡലം സെക്രട്ടറി, സിപിഎം കാരശ്ശേരി നോർത്ത് ലേക്കൽ സെക്രട്ടറി സജി തോമസ്, ബിജെപി തിരുവമ്പാടി മണ്ഡലം പ്രസിഡൻ്റ് കെ പ്രസാദ്, സിപിഎം തിരുവമ്പാടി ലോക്കൽ സെക്രട്ടറി സുനിൽ ഖാൻ ,എൻസിപി ബ്ലോക്ക് പ്രസിഡൻ്റ് ടി കെ സാമി, യൂത്ത് ലീഗ് കാരശ്ശേരി മണ്ഡലം ട്രഷറർ നിസാം കാരശേരി ,എൻ കെ മമ്മദ് കാരശേരി, സാദിഖ് കുറ്റിപ്പറമ്പ് കാരശ്ശേരി മണ്ഡലം കോൺഗ്രസ് സെക്രട്ടറി, ഷെറീഫ് വെണ്ണക്കോട് യൂത്ത് ലീഗ് പ്രസിഡൻ്റ് മുക്കംമുനിസിപ്പാലിറ്റി, റഹ്മത്ത് കാരശ്ശേരി  സി ഐ ടി യു തിരുവമ്പാടി ഏരിയാ സെക്രട്ടറി ജോണി ഇടശ്ശേരി, ബിഎംസ് മുക്കം മേഘല പ്രസിഡൻ്റ് ഗിരീഷ്, ഐ എൻ ടി യു സി ജില്ലാ സെക്രട്ടറി ജംഷിദ് ഒളകര ,തോട്ടം തൊഴിലാളി യൂണിയൻ സി ഐ ടി യു താലൂക്ക് സെക്രട്ടറി ഏഇ പി അജിത്ത്, ടി വിനോദ് ഐ എൻ എൽ സി , ജനപ്രധിനിധികളായ രാജിത മൂത്തേടത്ത്, ശ്രുതി കമ്പളത്ത് , അഷ്റഫ് വ്യാപരി വ്യവസായി ഏകോപന സമിതി ,മുസ്തഫ അത്തോളി നെല്ലിക്കുത്ത് ഗ്രാമം കൂട്ടായ്മ്മ അംജത് ഗാൻ യു കെ കോസ്‌കോ ആട്സ് &സ്പോർട്സ് ക്ലബ്ബ് പ്രസിഡന്റ് തുടങ്ങിയ വിവിധ മേഖലയിലെ നേതാക്കൻമാർ യോഗത്തിൽ അഭിവാദ്യങ്ങൾ അർപ്പിക്കുകയും സംയുക്ത തൊഴിലാളി യൂണിയനുകൾ നടത്തിവരുന്ന അനിശ്ചിതകാല സമരത്തിന്ന് എല്ലാവിധ പിന്തുണയും അറീച്ചു.യോഗം സമര സഹായസമിതി രൂപീകരിക്കുകയും സഹായ സമിതിക്ക് കൺവീണറായി സജി തോമസിനേയും, ചെയർമാനായി ബോസ് ജേക്കബിനേയും, ട്രഷർ റായി CT ജയപ്രകാശിനെയും, ജോ: കൺ വീണറായി ഗുലാം ഹുസൈൻ കൊളക്കാടൻ, TP റഷീദ്, വിപിൻ മണാശ്ശേരി എന്നിവരേയും വൈസ് ചെർമാനായി ഷാജികുമാർ, യൂനുസ് പുത്തലത്ത്, എന്നിവരേയും സഹായ സമിതിയുടെ രക്ഷാധികാരികളായി വി.പി ജമീല, രാജിത മൂത്തേടത്ത്, ശ്രുതി കമ്പളത്ത്, ജംഷിദ് ഒളകര ,നൗഫൽ മല്ലശ്ശേരി, വിശ്വനാഥൻ നികുജം, ബീന, കെ.എം മുഹമ്മദലി എന്നിവരെയും തീരുമാനിച്ചു. പണിമുടക്കുമായി തൊഴിലാളികൾ മുന്നോട്ട് വെച്ച ആവശ്യങ്ങളുമായി ശക്തമായ സമരപരിപാടികളുമായി വിജയം വരെയും മുന്നോട്ട് പോകുന്നതാണെന്നും നേതാക്കൻമാർ അറീച്ചു.

ഓഗസ്റ്റ്21വൈകീട്ട് 5മണിക്ക് മുക്കത്ത് SK പാർക്കിൽ പൊതുജനങ്ങളുടെയും, തൊഴിലാളികളുടെയും പൊതുയോഗം സംഘടിപ്പിക്കുവാനും,22ന് രാവിലെ 9മണിക്ക് എസ്റ്റെറ്റിലേക്ക് തൊഴിലാളി കുടുംബത്തെയും ബഹുജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് മാർച്ച് നടത്തുവാനും ഇന്ന് നടന്ന യോഗം തീരുമാനമെടുത്തു.

യോഗത്തിൽ റഫീക്ക് കലയത്ത് സ്വാഗതം പറഞ്ഞു 'കെ.പ്രഹ്ളാധൻ അദ്ധ്യക്ഷം വഹിച്ചു യൂണിയൻ നേതാക്കളായ പി വിജീഷ്, കെ സന്തോഷ്, കെ.പി രാജേഷ്, നജ്മുദ്ധീൻ കിളിയമ്മണ്ണിൽ, സി.എസ് അരുൺ, വേണു ദാസൻ മുസ്തഫ പാലോളി, നസീർകല്ലുരുട്ടി, ഹരി നീലേശ്വരം, രൂപേഷ് കുമാർ, ബാദ്ഷാ ടി.പി തുടങ്ങിയവർ നേതൃത്വം നൽകി INTUC തിരുവമ്പാടി ഡിവിഷൻ പ്രസിഡൻ്റ് TP ജബ്ബാർ നന്ദിയും പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only