തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ റേഷൻ കാർഡുടമകൾക്കും സൗജന്യ ഓണക്കിറ്റ് നൽകുന്നതിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈകീട്ട് നാലിന് അയ്യൻകാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ ഭക്ഷ്യമന്ത്രി.
ജി.ആർ. അനിൽ അധ്യക്ഷത വഹിക്കും. ഭക്ഷ്യക്കിറ്റുകളുടെ ജില്ലതല വിതരണോദ്ഘാടനവും തിങ്കളാഴ്ച വൈകീട്ട് ജില്ല ആസ്ഥാനങ്ങളിൽ നടക്കും. തുണിസഞ്ചിയുൾപ്പെടെ 14 ഇനം സാധനങ്ങൾ ഉൾപ്പെടുന്നതാണ് ഇത്തവണത്തെ ഓണക്കിറ്റ്. ആഗസ്റ്റ് 23, 24 തീയതികളിൽ മഞ്ഞ കാർഡുടമകൾക്കും ആഗസ്റ്റ് 25, 26, 27 തീയതികളിൽ പിങ്ക് കാർഡുടമകൾക്കും 29, 30, 31 തീയതികളിൽ നീല കാർഡുടമകൾക്കും സെപ്റ്റംബർ ഒന്നു മുതൽ മൂന്നു വരെ വെള്ള കാർഡുടമകൾക്കും കിറ്റുകൾ വിതരണം ചെയ്യും.
Post a Comment