Aug 22, 2022

കേരള കർഷക അതിജീവന സംയുക്ത സമിതിയുടെ (KKASS) കോടഞ്ചേരി യൂണിറ്റ് രൂപീകരരിച്ചു


കോടഞ്ചേരി... മലയോര മേഖലയുടെ ഏറ്റവും വലിയ പ്രതിസന്ധിയായ ESA/ESZ വിഷയങ്ങൾ മലയോരജനതക്ക് അനുകൂലമായി പരിഹരിക്കുന്നതിനു വേണ്ടി രൂപം കൊണ്ട കേരള കർഷക അതിജീവന സംയുക്ത സമിതിയുടെ (KKASS) കോടഞ്ചേരി യൂണിറ്റിന് തുടക്കം കുറിച്ചു.

കോടഞ്ചേരി മേഖലാ ചെയർമാൻ ഫാ: കുര്യാക്കോസ് ഐക്കുളമ്പില്‍ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ  സി. ജെ ടെന്നിസൺ,ലൈജു അരീപ്പറമ്പിൽ, ജോൺ പി വി, സെബാസ്റ്റ്യൻ വാമറ്റത്തിൽ എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികൾ : വൈസ് ചെയർമാൻമാർ  ആന്റണി ചൂരപ്പൊയ്കയിൽ, ജോൺസൺ തെങ്ങും തോട്ടം,ഷാജി തിരുമല, കൺവീനർ സിബി അവണ്ണൂർ, ജോയിൻ കൺവീനർമാർ അലക്സ് മണിയൻകേരി, ജോൺസൺ പേഴത്തുങ്കൽ,ബാബു ഇല്ലുകുടിയിൽ എന്നിവരെ തിരഞ്ഞെടുത്തു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only