Aug 22, 2022

തിരുവമ്പാടി എസ്റ്റേറ്റ് ഓഫീസിലേക്ക് സംയുക്ത തൊഴിലാളികൾ നടത്തിയ മാർച്ചിൽ സംഘർഷം; പോലീസ് ലാത്തിവീശി


തിരുവമ്പാടി എസ്റ്റേറ്റ് ഓഫീസിലേക്ക് സംയുക്ത തൊഴിലാളി സംഘടനകൾ നടത്തിയ മാർച്ച് എസ്റ്റേറ്റ് ഗേറ്റിനു മുമ്പിൽ പോലീസ് തടഞ്ഞു. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി, തുടർന്ന് പോലീസ് ലാത്തിവീശി.


പതിനെട്ടു ദിവസമായി സംയുക്ത സമരസമിതി യുടെ നേതൃത്വത്തിൽ സമരം ചെയ്യുന്ന തിരുവമ്പാടി എസ്റ്റേറ്റ് തൊഴിലാളികളുടെ സമരത്തിന് പിന്തുണ നൽകാൻ സമര സഹായസമിതിയുടെ നേതൃത്വത്തിൽ തിരുവമ്പാടി എസ്റ്റേറ്റിലേക്കു രാഷ്രീയ പാർട്ടികളും ജനപ്രതി നിധികളും ഇന്ന് രാവിലെ 10 മണിയോടെ ഗേറ്റും പടി അങ്ങാടിയിൽ നിന്ന് ആരംഭിച്ച റാലിയിൽ സ്ത്രീകൾ അടക്കം നിരവധി ആളുകൾ പങ്കെടുത്തു.



മാർച്ച്‌ എസ്റ്റേറ്റ് ഗേറ്റിൽ പോലീസ് തടഞ്ഞു.മാർച്ച്‌ പോലീസ് തടഞ്ഞതിൽ നേരിയ സംഘർഷം ഉണ്ടായി. തുടർന്ന് പോലീസ് ലാത്തി വീശി തുടർന്ന് കുറച്ച് സമയത്തേക്ക് സ്ഥലത്ത് സംഘർഷാവസ്ഥ ഉണ്ടാവുകയും, നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കുകയും ചെയ്തു.
പ്ലാന്റേഷൻ ലേബർ ഫെഡറെഷൻ CITU സംസ്ഥാന സെക്രട്ടറി ടി വിശ്വാനാഥൻ ഉത്ഘാടനം ചെയ്തു. സമര സഹായ സമിതി കൺവീനവർ സജിതോമസ് സ്വാഗതം പറഞ്ഞു. സമരസഹായ സമിതി ചെയർമാൻ ബോസ്ജേക്കബ് അധ്യക്ഷനായി. മുക്കം മുഹമ്മദ്‌.സുനിൽ പേരാമ്പ്ര. ഗിരീഷ് തേവള്ളി. ബാബു പൈക്കാട്ട്. പി പി ജോയ്. കെ ടി ബിനു. അബൂബക്കർ മൗലവി. കെ കെ പ്രേമൻ. നിഷാബ്മുല്ലോളി. കെഎം മുഹമ്മദാലി. സി ടി ജയപ്രകാശ്. എം ടി അഷ്‌റഫ്‌. ഇ പി അജിത്. രാജിത മുത്തേടത്ത്. ജംഷീദ് ഒളകര. ശ്രുതി കമ്പളത്ത്. ലിസി മാളിയേക്കൽ. എന്നിവർ സംസാരിച്ചു. യൂനുസ് പുത്തലത്ത് നന്ദിയും പറഞ്ഞു വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാവുമെന്നും തൊഴിലാളികൾ പറഞ്ഞു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only