Aug 16, 2022

ഫ്രീഡം വാൾ പൂർത്തീകരിച്ചു


കോടഞ്ചേരി▪️ വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസിന്റെ സപത്dദിന ക്യാമ്പുമായി ബന്ധപ്പെട്ടുകൊണ്ട് വിദ്യാർത്ഥികൾ സ്വാതന്ത്ര്യദിനത്തിന്റെ 75 വർഷങ്ങൾ പിന്നിടുന്ന വേളയിൽ ആസാദി കാ അമൃതവർഷം എന്ന ക്യാമ്പയിന്റെ ഭാഗമായി ഫ്രീഡംവോൾ പെയിന്റിങ് പൂർത്തിയാക്കി മാതൃകയായി.

 ഫ്രീഡം വാൾ സ്കൂളിന്റെ പ്രവേശന കവാടത്തിനോട് ചേർന്നുള്ള മതിലിലാണ് വിദ്യാർഥികൾ വരച്ചു തയ്യാറാക്കിയത്.

 രക്ഷിതാവായ ബൈജു മാസ്റ്ററുടെ മേൽനോട്ടത്തിലാണ് വിദ്യാർത്ഥികൾ പ്രസ്തുത പെയിന്റിംഗ് വരച്ചത്.

 എൻഎസ്എസ് വളണ്ടിയേഴ്സ് ആയ  ജാബിർ പി, ആൻ തെരേസ സജി, റോസ്ലിന്റ് മനോജ്, സെയ്‌ത് മുഹമ്മദ് ഷാനു , ആഗ്ന മരിയ സുനിൽ, ബേസിൽ മനീഷ്, ശില്പ സണ്ണി എന്നിവരാണ് ഫ്രീഡം വാൾ പൂർത്തീകരിച്ചത്.

എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സ്മിതാ കെ, വളണ്ടിയർ ലീഡേഴ്സ് ആയ ബെനിറ്റാ സണ്ണി ലിജോ മനോജ് എന്നിവർ നേതൃത്വം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only