Aug 11, 2022

യൂത്ത് കോൺഗ്രസ്‌ സ്ഥാപകദിനം ആചരിച്ചു


കൂടരഞ്ഞി: യൂത്ത് കോൺഗ്രസ്‌ സ്ഥാപക ദിനാചരണത്തിൻ്റെ ഭാഗമായി മണ്ഡലം യൂത്ത്  കമ്മറ്റിയുടെ നേതൃത്വത്തിൽ സ്ഥാപക ദിനം ആചരിച്ചു.

കൂടരഞ്ഞി ടൗണിൽ നടന്ന ചടങ്ങിൽ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് ജോർജ് കുട്ടി കക്കാടംപൊയിൽ പതാക ഉയർത്തി.

തുടർന്ന് നടന്ന ജനാധിപത്യ സംരക്ഷണ സദസ് മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ജോസ് മടപ്പിള്ളി ഉദ്ഘാടനം ചെയ്യ്തു.

കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സണ്ണി പെരുകിലം തറപ്പിൽ, ജോർജ് തറപ്പേൽ, ഉൻമേഷ് പുത്തൻപുരക്കൽ,ഷാജി പൊന്നമ്പയിൽ,ജിബിൻ മാണിക്യത്തു കുന്നേൽ, ജിൻ്റോ പുഞ്ചത്തറപ്പിൽ, കെ.എസ് യു മണ്ഡലം പ്രസിഡൻ്റ് അജിൻ ജോൺ,ലിൻജൂ നായിപുരയിടത്തിൽ എന്നിവർ പ്രസംഗിച്ചു.

ഷിജോ വേലൂർ, ജോബിൻസ് പെരുംബൂള, ലിജോ വേലൂർ,റിബിൻ പൂവാറൻ തോട്, അരുൺ ഇടശ്ശേരി,പ്രിൻസ് കുളിരാമുട്ടി, മൂസ കൂടരഞ്ഞി,സലിം കൽപ്പൂര് എന്നിവർ നേതൃത്വം നൽകി

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only