Aug 11, 2022

തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള നീക്കത്തിനെതിരെ യുഡിഎഫ് കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രതിഷേധ ധർണ സംഘടിപ്പിച്ചു.


മുക്കം: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ യുഡിഎഫ് കാരശ്ശേരി ഗ്രാമപഞ്ചായത്ത് കമ്മിറ്റി കുമാരനല്ലൂർ പോസ്റ്റ് ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.
ഓഗസ്റ്റ് 1 മുതൽ ഓരോ പഞ്ചായത്തിലും ഒരേസമയം 20 ജോലിയിൽ കൂടുതൽ അനുവദിക്കരുതെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇത് കാരശ്ശേരി പോലുള്ള മലയോര പഞ്ചായത്തുകളെ സാരമായി ബാധിക്കും. തൊഴിലുറപ്പ് മാറ്റുമാർ NMMS ആപ്പ് വഴിയാണ് ഇപ്പോൾ ഹാജർ രേഖപ്പെടുത്തേണ്ടത്.
പല വാർഡുകളിലും ഇത് ഏറ്റെടുക്കാൻ തൊഴിലുറപ്പ് തൊഴിലാളികൾക്ക് സാധിക്കുന്നില്ല.നെറ്റ് വർക്ക് പ്രശ്നങ്ങളും, സ്വന്തമായി സ്മാർട്ട്ഫോൺ ഇല്ലാത്തതും,ആപ്പിനെ കുറിച്ച് വ്യക്തമായ അറിവ് ലഭിക്കാത്തതും ഇതിന് കാരണമാണ്.
തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിക്കണമെന്നും, മിനിമം കൂലി 500 രൂപയായി ഉയർത്തണമെന്നും, തൊഴിലാളികൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്താൻ സർക്കാർ മുൻകൈയെടുക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.

ധർണ്ണ സമരം മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ്‌ സി കെ കാസിം ഉദ്ഘാടനം ചെയ്തു. യൂനുസ് പുത്തലത്ത് അധ്യക്ഷത വഹിച്ചു. മുക്കം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എംടി അഷ്റഫ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ്  പ്രസിഡന്റ് വി. എൻ ജംനാസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എടത്തിൽ ആമിന,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സത്യൻ മുണ്ടയിൽ, ശാന്താ ദേവി മൂത്തേടത്ത്,അഷ്റഫ് ത ച്ചാറമ്പത്ത്,സുനിത രാജൻ, റുക്കിയ റഹീം,ജംഷീദ് ഒളകര, കുഞ്ഞാലി മമ്പാട്ട്,എംടി സൈദ് ഫസൽ, നടുക്കണ്ടി അബൂബക്കർ, നിഷാദ് വീച്ചി,സി വി ഗഫൂർ, സമാൻ ചാലൂളി,അബ്ദുൽ ബർ എന്നിവർ സംസാരിച്ചു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only