ശക്തമായ മണ്ണിടിച്ചിലിൽ സോമൻ , അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകൾ നിമ, നിമയുടെ മകൻ ആദി ദേവ് എന്നിവർ മണ്ണിനടിയിൽ പെട്ടിരിക്കുകയാണ്. ഇതിൽ തങ്കമ്മയുടെ മൃതദേഹം കണ്ടെടുത്തതായി അറിയിച്ചു.
സ്ഥലത്ത് പോലീസും ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുകയാണ്. ഉരുൾപൊട്ടൽ മൂലം വലിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടാവുകയായിരുന്നു. ജെ സി ബി ഉപയോഗിച്ച് മണ്ണ് മാറ്റാനുള്ള നീക്കം നടക്കുന്നു. പ്രദേശത്ത് മണ്ണും കല്ലും നിറഞ്ഞതിനാൽ വളരെ ബുദ്ധിമുട്ടിയാണ് ജെ സി ബിക്ക് ഇവിടേക്ക് എത്തിച്ചേരാൻ സാധിച്ചത്. മറ്റു വീടുകൾ പരിസരത്ത് ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. സ്ഥലത്ത് മലവെള്ള പാച്ചിൽ മൂലം കനത്ത നാശമാണ് ഉണ്ടായിരിക്കുന്നത്. മണ്ണിനടിയിൽ പെട്ടിരിക്കുന്നവരുടെ മൃതദേഹങ്ങൾക്കായി തിരച്ചിൽ നടക്കുകയാണ്.
Post a Comment