Aug 31, 2022

മുക്കം കറുത്തപറമ്പിൽ വാഹനം തട്ടി ഒരാൾ മരണപ്പെട്ടു





മുക്കം: എടവണ്ണ - കൊയിലാണ്ടി പാതയിലെ മുക്കം കറുത്തപറമ്പ് അങ്ങാടിയിൽ വാഹനമിടിച്ച് പരിക്കേറ്റയാൾ മരണപ്പെട്ടു. കറുത്ത പറമ്പ് നൂറോട്ട് പെരച്ചൻ (70)ആണ് മരണപ്പെട്ടത്. റോഡു മുറിച്ചു കടക്കുന്നതിനിടെ എതിരെ വന്ന മിനിലോറി ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.വൈകീട്ട് 7മണിയോടെയാണ് അപകടം നടന്നത്.ഇദ്ദേഹത്തെ ഉടൻ മാമ്പറ്റ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഭാര്യ :കാഞ്ചന

മക്കൾ : സന്തോഷ്, സബിത കാരശ്ശേരി എച്ച്.എൻ.സി.കെ.എം.എ.യു പി സ്കൂളിലെ എൽകെജി ക്ലാസ് അധ്യാപികയാണ്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only