താമരശ്ശേരി: താമരശ്ശേരി ചുങ്കം മിനി ബൈപ്പാസ് ജംഗ്‌ഷനിൽ വെച്ച് ബൈക്കിൽ ഓട്ടോ കാർ ഇടിച്ച് യുവാവിന് സാരമായി പരിക്കേറ്റു.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബൈക്ക് യാത്രികനായ മലപ്പുറം വണ്ടൂർ സ്വദേശി മുഹമ്മദ് അജ്മലിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി.
ഒന്നു രാവിലെയായിരുന്നു അപകടം. യൂനികോൺ ബൈക്കിൽ ബാലുശ്ശേരി ഭാഗത്തു നിന്നും വന്ന് മിനി ബൈപ്പാസിലേക്ക് തിരിയുകയായിരുന്ന KL -57 N - 1509 നമ്പർ ഓട്ടോ ടാക്സി ഇടിക്കുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാർ അതേ ഓട്ടോറിക്ഷയിൽ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് അയച്ചെങ്കിലും, പരിക്കേറ്റയാളെ ആശുപത്രിയിൽ ഉപേക്ഷിച്ച് ഡ്രൈവർ സ്ഥലം വിടുകയായിരുന്നു.
ബൈക്ക് യാത്രക്കാരനെ പിന്നീട് ആമ്പുലൻസിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
തച്ചംപൊയിലിൽ സ്റ്റാൻ്റിൽ ഓടുന്ന ഓട്ടോയാണ് അപകടം വരുത്തിവെച്ചത്.
ഓട്ടോ ഡ്രൈവർ ഇതേ വരെ ബന്ധപ്പെട്ടിട്ടില്ലെന്ന് പരിക്കേറ്റയാളുടെ ബന്ധുക്കൾ പറഞ്ഞു
Post a Comment