തുടർച്ചയായി മഴ ലഭിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണ്. ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ, മിന്നൽ പ്രളയം, താഴ്ന്ന പ്രദേശങ്ങളിലുമുണ്ടാകുന്ന വെള്ളക്കെട്ടുകൾ എന്നീ ദുരന്ത സാദ്ധ്യതകൾ മുന്നിൽ കണ്ടുകൊണ്ടുള്ള ജാഗ്രതയും തയ്യാറെടുപ്പും നമുക്ക് നടത്തേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ ഏതെങ്കിലും പ്രദേശത്ത് കാലവർഷ ദുരിതം അനുഭവിക്കുന്നവരെ മാറ്റിപ്പാർപ്പിക്കുന്നതിന് ഒരു ക്യാമ്പ് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്.
സഹായം ആവശ്യമുള്ളവർ താഴെ കാണിച്ച ഫോൺ നമ്പറുകളിൽ ദയവായി വിളിക്കുക.മഴ മുന്നറിയിപ്പുകളോ ആശങ്കാജനകമായ മറ്റ് സന്ദേശങ്ങളോ കണ്ടാല്‍ വിശ്വാസയോഗ്യമായ കേന്ദ്രത്തിന്‍റെ സഹായത്തോടെ ഉറപ്പു വരുത്തുക.
സ്നേഹപൂർവ്വം
ആദർശ് ജോസഫ്
പ്രസിഡണ്ട് , കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത്
8848611040
8547616139
9946699324
Post a Comment