Aug 11, 2022

കാരശ്ശേരി ഗ്രാമ പഞ്ചായത്തിൽ ലോൺ- ലൈസൻസ് സബ്‌സിഡി മേള സംഘടിപ്പിച്ചു.


മുക്കം: കാരശ്ശേരി ഗ്രാമ പഞ്ചായത്തിൽ ലോൺ- ലൈസൻസ് സബ്‌സിഡി മേള സംഘടിപ്പിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി.സ്മിത വി പി ലോൺ സാങ്ക്ഷൻ ലെറ്റർ നൽകി ഉദ്ഘാടനം നിർവഹിച്ചു
കാനറ ബാങ്ക് മാനേജർ സിബു,കേരള ഗ്രാമീണ ബാങ്ക് മാനേജർ രാജലക്ഷ്മി,കാരശ്ശേരി സർവീസ്  സഹകരണ ബാങ്ക് മാനേജർ അനിൽ കുമാർ,എന്നിവർ പങ്കെടുത്തു.
ലോൺ-സബ്‌സിഡി എന്നീ വിഷയങ്ങളെ സംബന്ധിച്ച്  കുന്നമംഗലം ബ്ലോക്ക്‌ വ്യവസായ വികസന ഓഫീസർ വിബിൻ ദാസ് ക്ലാസ്സെടുത്തു. സംരംഭകരുടെ വ്യവസായ സംബന്ധിതമായ സംശയങ്ങൾക്കും അദ്ദേഹം മറുപടി നൽകി. മേളയിൽ വെച്ച് നാനോ യൂണിറ്കൾക്കുള്ള മാർജിൻ മണി ഗ്രാന്റ് ന് വേണ്ടിയുള്ള ഒരു അപ്ലിക്കേഷൻ കാനറ ബാങ്ക് മാനേജർക്ക് നൽകി. സംരംഭക സഹായ പദ്ധതിയ്ക്ക് വേണ്ടിയുള്ള അപ്ലിക്കേഷൻ കുന്നമംഗലം ബ്ലോക്ക്‌ വ്യവസായ വികസന ഓഫീസർക്കും കൈമാറി. 43 സംരംഭകർ പങ്കെടുത്ത മേളയിൽ  11 ഉദ്യം രെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉം 1 ലൈസൻസ് ഉം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only