പനമരം ഗ്രാമപഞ്ചായത്ത് പരിധിയിലെ ഇരുപത്തി രണ്ടാം വാർഡ് മാങ്കാണി കോളനിയിൽ താമസിക്കുന്ന സുമ സുരേഷിന്റെ വാൾവ് മാറ്റിവെക്കൽ ശസ്ത്രക്രിയ 14, 0 8. 2022 ഞായർ മലബാർ മെഡിക്കൽ കോളേജിൽ വച്ച് നടക്കും കഴിഞ്ഞ പത്തു വർഷത്തോളമായി വാൽവിന് അസുഖം ബാധിച്ചതിനാൽ ചികിത്സയിലായിരുന്നു. ഒടുവിൽ രോഗം മൂർച്ഛിച്ചതിനാൽ ഡോക്ടർമാർ വാൾവ് മാറ്റിവെക്കാൻ നിർദ്ദേശിക്കപ്പെടുക യായിരുന്നു ഇതിനായി ഭാരിച്ച തുക ചെലവ് വരുന്നത് കൊണ്ട് കൂലിപ്പണി ചെയ്തു ഉപജീവനം നടത്തുന്ന കുടുംബം വാൾവ് മാറ്റിവെക്കാനുള്ള ഭീമമായ തുക കണ്ടെത്തുവാൻ യാതൊരു മാർഗ്ഗവുമില്ലാതെ ദുരിതത്തി ലാവുകയായിരുന്നു.
പഞ്ചായത്ത് മെമ്പർ എ. ലക്ഷ്മിയുടെ നേതൃത്വത്തിൽ സുമാ സുരേഷ് ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു വെങ്കിലും അതിന്റെ
തുക സംഘടിപ്പിക്കുവാൻ മാർഗമില്ലാതെ പ്രയാസപ്പെടുന്ന ചുറ്റുപാടിൽ സഹായകമ്മറ്റി പ്രവർത്തകർ മലബാറിലെ പ്രശസ്തനായ കാർഡിയാക് സർജൻ ഡോക്ടർ അനിൽ ജോസിനെ സമീപിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ഇടപെടൽ ഫലമായിമലബാർ മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ നാൽപ്പതീനായിരം രൂപ ചെലവിൽ
ശാസ്ത്രക്രിയ ഞായറാഴ്ച നടക്കുമെന്ന് സുമ ചികിൽസാ
സഹായ കമ്മിറ്റി ഭാരവാഹികൾ അറീ യ്ച്ചു.
സമൂഹത്തിലെ ദരിദ്ര കുടുംബത്തിൽ പെട്ട ദാരിദ്ര്യരേഖക്ക് താഴെയുള്ള നിർധന കുടുംബത്തിലെ മൂന്ന് സ്ത്രീകൾക്ക് കൂടി വാൾവ് മാറ്റി വെക്കലോ ശ്വാസകോശ സംബന്ധമായ തോ ആയ ഓപ്പറേഷനുകൾ സൗജന്യമായി നടത്തിക്കൊടുക്കുന്നതാണെന്ന് മലബാർ മെഡിക്കൽ കോളേജ് അധികൃത ർ അറീയ്ച്ചു. കൂടുതൽ വിവരങ്ങൾക്ക് 9074581181.
Post a Comment