മീനങ്ങാടി: മീനങ്ങാടിയിൽ വീണ്ടും കടുവ ആക്രമണം.മടൂര്‍ കോളനിയിലെ ശ്രീധരന്റെ പശുവിനെ കടുവ ആക്രമിച്ച് കൊന്നു.ദിവസങ്ങളായി മൈലമ്പാടി, സി.സി, പുല്ലു മല, ആവയല്‍ പ്രദേശത്തെ ജനങ്ങള്‍ കടുവാ ഭീതിയിലാണ്. രണ്ട് ദിവസം മുന്‍പ് മണ്ടകവയലിലെ ഗോവിന്ദനെന്നയാളുടെ പശുക്കിടാവിനെ കടുവ കൊന്നിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം ആവയലിലെ ബാബുവിന്റെ കൃഷിയിടത്തില്‍ പാതി ഭക്ഷിച്ച നിലയില്‍ കാട്ടുപന്നിയുടെ ജഡം കണ്ടിരുന്നു. അടുത്തടുത്ത ദിവസങ്ങളില്‍ ഉണ്ടാകുന്ന കടുവയുടെ സാന്നിധ്യം പ്രദേശവാസികളില്‍ ആശങ്കയുളവാക്കുന്നുണ്ട്. വനപാലകരുടെ നേതൃത്വത്തില്‍ സ്ഥലത്ത് നിരീക്ഷണമേര്‍പ്പെടുത്തിയിട്ടുണ്ട്.
Post a Comment