Aug 23, 2022

മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ കഞ്ചാവുമായി കോഴിക്കോട് സ്വദേശി യുവാവ് പിടിയിൽ .


മുത്തങ്ങ.
 മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വച്ച് എക്സൈസും പോലീസ് ഡാൻസാഫും ചേർന്ന് സംയുക്ത വാഹന  പരിശോധനയിൽ കർണാടക ബസ്സിൽ യാത്ര ചെയ്തു വന്നിരുന്ന കോഴിക്കോട് സ്വദേശിയായ തയ്യിൽ വീട്ടിൽ ദീപക് സോമനെ (36)
 20 ഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തു. പരിശോധനയ്ക്ക് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീൻ. ടി ,എക്സസൈസ് ഇൻസ്പെക്ടർ ഷഫീഖ് റ്റി.എച്ച് , പ്രിവൻ്റീവ് ഓഫീസർ ഷിജു എം.സി, അബ്ദുൽ സലീം, സിവിൽ എക്സൈസ് ഓഫീസർ അമൽ തോമസ്,വനിതാ സിവിൽ എക്സൈസ് ഓഫീസർ അഖില, ശ്രീജിന എന്നിവർ പങ്കെടുത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only