കാരശ്ശേരി, കൽപ്പൂര്: കുട്ടികളുടെ സംഘടനയായ ജവഹർ ബാൽമഞ്ച് അതിന്റെ യൂണിറ്റ് തല രൂപപീകരണ യോഗം ബ്ലോക്ക് കോർഡിനേറ്റർ സലീം വെള്ളലശ്ശേരിയുടെ സാനിദ്ധ്യത്തിൽ കൽപ്പൂരിൽ സംഘടിപ്പിച്ചു. വിവിധ പരിപാടികളോടെ നടന്ന ചടങ്ങ് വാർഡ് മെമ്പർ ശാന്തദേവി ഉദ്ഘടനം നിർവഹിച്ചു റിയാസ് കൽപ്പൂരിന്റെ അധ്യക്ഷത യിൽ നടന്ന ചടങ്ങിൽ മണ്ഡലം ചീഫ് കോർഡിനേറ്റർ മുജീബ് കെപി, ഹബീബ് സി, ബിൻഷാദ് പി കെ തുടങ്ങിയവർ സംസാരിച്ചു.
യൂണിറ്റ് പ്രസിഡന്റ് ആയി അഭിരാം എം, ജനറൽ സെക്രട്ടറി ആയി ഹിബ സി, ട്രഷറർ ആയി ബിഷ്‌മിന പി.കെ എന്നിവരെയും തിരഞ്ഞെടുത്തു.
വിവിധ പരിപാടികൾ നടത്തിയതിൽ വിജയികൾക്കും പങ്കെടുത്തവർക്കും വാർഡ് മെമ്പർ സമ്മാനദാനവും നിർവഹിച്ചു.
Post a Comment