Aug 21, 2022

തിരുവമ്പാടി റബ്ബർ എസ്റ്റേറ്റിൽ അനിശ്ചിതകാല സമരം:ഐക്യദാർഢ്യവുമായി മുക്കം നഗരസഭ ഭരണസമിതി


തിരുവമ്പാടി റബ്ബർ എസ്റ്റേറ്റിൽ അനിശ്ചിത കാലമായി തുടർന്നുകൊണ്ടിരിക്കുന്ന സമരത്തിന് മുക്കം നഗരസഭ ഭരണസമിതിയുടെ ഐക്യദാർഢ്യം.
 നഗരസഭാ ചെയർമാൻ
പി ടി ബാബു, ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ ചാന്ദിനി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  സത്യനാരായണൻ മാസ്റ്റർ, നഗരസഭാ കൗൺസിലർമാരായ  അനിത ടീച്ചർ, ജോഷില, അശ്വതി സനൂജ്, ബിന്ദു തുടങ്ങിയവർ സമരസ്ഥലത്ത് ഐക്യദാർഢ്യവുമായി എത്തി.......
 തീർത്തും വളരെ ന്യായമായ ആവശ്യങ്ങളാണ് തൊഴിലാളികൾ ഉയർത്തുന്നത് എന്നും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ വേണ്ടി മാനേജ്മെന്റ് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്നും ചെയർമാൻ പി ടി ബാബു അഭിപ്രായപ്പെട്ടു..... ധിക്കാരപരമായ നടപടികളുമായി മാനേജ്മെന്റ് മുന്നോട്ടുപോകുന്ന പക്ഷം വലിയ ബഹുജന പ്രക്ഷോഭങ്ങളെ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

സമരം തെറ്റിദ്ധരിപ്പിച്ചെന്ന് :മാനേജ്മെന്റ്

മുക്കം തിരുവമ്പാടി റബർ എസ്റ്റേറ്റിൽ കഴിഞ്ഞ 5 മുതൽ തൊഴിലാളികൾ നടത്തുന്ന സമരം അടിസ്ഥാന രഹിതമായ ആവശ്യങ്ങൾ ഉന്നയിച്ചാണെന്നും സഹ ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ചുമാണ് നടത്തുന്നതെന്നും

മുഴുവൻ ജീവനക്കാർക്കും ജുലെ വരെയുള്ള ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ട് കഴിഞ്ഞ വർഷത്തെ സമരമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കുമെന്ന്  ഉറപ്പ് മാനേജ്മെൻറ് പാലിച്ചിട്ടുണ്ട് മാനേജ്മെൻറ് കുടിവെള്ളം നിഷേധിച്ചതായുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്ന് മാനെജ്മെന്റ് പത്രകുറിപ്പിൽ അറിയിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only